സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍നിന്നും അന്വേഷണവിധേയമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെ മുസ്ലീം ലീഗ് അറിയിച്ചത്.
കുഞ്ഞാലിക്കുട്ടി സാഹിബ് ഈ സര്‍ക്കാരിനെതിരെയുളള എത്ര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി, എത്ര പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതല്ലേ
കയ്യിലൊരു വടി കിട്ടിയാല്‍ നിരന്തരം അതുകൊണ്ട് അടിക്കേണ്ട സംഘടനയൊന്നുമല്ല സമസ്ത കേരളാ ജമീയത്തുല്‍ ഉലമ. ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം. മത സാംസ്‌കാരിക- സാമൂഹ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലുമെല്ലാം അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍
മതേതര കേരളം നേരിട്ട ഏറ്റവും വലിയ പരീക്ഷണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. കേരളത്തെ വർഗീയമായി വിഭജിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം പരിവാരം ഏറ്റവും ശക്തിയായി നടത്തിയത് ആ തെരഞ്ഞെടുപ്പിലാണ്.
ഇ പി ജയരാജന്‍ പൊതുവായി പറഞ്ഞതാണ് എന്നാണ് തോന്നുന്നത്. ഞങ്ങള്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല. സി പി എം ഈ വിഷയം ചര്‍ച്ച ചെയ്തതായും കരുതുന്നില്ല. നില്‍ക്കുന്നിടത്ത് ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് മുന്നണിമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.
ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ട പരിശീലനവേളയിൽ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഭാഗം വിവാദമായപ്പോള്‍ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ താന്‍ ആദ്യം വിളിച്ചത് കുഞ്ഞാലിക്കുട്ടിയെയായിരുന്നുവെന്നും ഐസക് ഓര്‍ക്കുന്നു.
യുഡിഎഫ് പ്രവര്‍ത്തകര്‍ അവസാനം വരെ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാവണം. പോസ്റ്റല്‍ വോട്ട് ക്രിത്രിമം, കൗണ്ടിംഗ് വോട്ടുകള്‍ മാറ്റിയെഴുതുന്നതടക്കമുള്ള വേലകള്‍ നേരത്തെ നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ വിജിലന്റായിരിക്കണം. പത്തോ പതിനഞ്ചോ വോട്ട് എണ്ണി തോല്‍പ്പിക്കുക എന്ന പരിപാടി ഉണ്ട്
തിരുവമ്പാടി ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മിന്നുന്ന വിജയം സമ്മാനിച്ചതില്‍ ഏറ്റവുംവലിയ പങ്കുവഹിച്ചത് ലീഗാണ് എന്നതിനാല്‍ തിരുവമ്പാടിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നില്ല.